Thiruvambady
മഹിളാ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു
തിരുവമ്പാടി: മഹിളാ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കൺവെൻഷൻ നടത്തി. മഹിളാ കോൺഗ്രസ് തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡൻറ് അഡ്വക്കേറ്റ് ജെബി മേത്തർ എം.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഗൗരി പുതിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ, മില്ലി മോഹൻ, ബോസ് ജേക്കബ്, ജോബി ഇലന്തൂർ, മേഴ്സി പുലിക്കാട്ട്, ടോമി കൊന്നക്കൽ, ജിഷ ചോലക്കൽ, ലിസി കാര്യപ്ര, അന്നക്കുട്ടി ദേവസ്യ, അംബികാ മംഗലത്ത്, ഷൈനി ബെന്നി, പൗളിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.