Kodiyathur
ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: പ്രവർത്തനരഹിതമായി കിടന്നിരുന്ന കൊടിയത്തൂർ അങ്ങാടിയിലെ ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ഗ്രന്ഥാലയം പുനരുദ്ധാരണം നടത്തി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കൊടിയത്തൂർ ജി.എം യു.പി സ്കൂൾ വിദ്യാർത്ഥിനി റിയാ പർവീനിന് കഥാപുസ്തകം നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.കെ നദീറ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ടി.കെ അബൂബക്കർ, സി.പി ചെറിയ മുഹമ്മദ്, വി ഷംലൂലത്ത്, കെ.ടി മൻസൂർ, ടി.ടി അബ്ദുറഹിമാൻ, ജ്യോതി ബസു കാരക്കുറ്റി, ഇ ഖാലിദ്, എൻ.കെ അബ്ദുൽ ഗഫൂർ, റഫീഖ് കുറ്റിയോട്ട് തുടങ്ങിയവർ സംസാരിച്ചു.







