Puthuppady
ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ അനുശോചന പൊതുയോഗം ചേർന്നു
പുതുപ്പാടി: സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തിൽ സി.ഐ.ടി.യു താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ മൗനജാഥയും അനുശോചന പൊതുയോഗവും സംഘടിപ്പിച്ചു.
സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എൻ.കെ സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.സി വേലായുധൻ, കെ.ഇ വർഗീസ്, കെ വിജയകുമാർ, ടി.സി വാസു, എം.ഇ ജലീൽ തുടങ്ങിയവർ സംസാരിച്ചു.