Puthuppady
പുതുപ്പാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുപ്പാടി: പുതുപ്പാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ സുരീലി ഹിന്ദി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരള സർക്കാർ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയുടെ ആഭിമുഖ്യം ഉണ്ടാക്കുക, ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി നടപ്പിലാക്കുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സുരീലി ഹിന്ദി സവിശേഷ അസംബ്ലി നടത്തുകയും ബാനർ രചന, ചാർട്ട് നിർമ്മാണം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പുതുപ്പാടി ഗ്രാമപഞ്ചായത്ത് അംഗം അമൽരാജ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഇ ശ്യാംകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരായ ശ്രീലത ടി.വി, സ്മിത കെ, മഞ്ജുഷ പി.വി, രജീഷ് കെ, ജൂലി സി അലക്സ് തുടങ്ങിയവർ സംസാരിച്ചു.