Kodiyathur
ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി
കൊടിയത്തൂർ : ജീപ്പ് നിയന്ത്രണംവിട്ട് ഒരുവശം റോഡിന് പുറത്തുചാടി. റോഡിന്റെ കെട്ടിൽ അടിഭാഗംതട്ടി തങ്ങിനിന്ന ജീപ്പ് ഓടിക്കൂടിയ നാട്ടുകാർ താങ്ങിനിർത്തി അപകടം തടഞ്ഞു.
കാരക്കുറ്റി-നടക്കൽ റോഡിലാണ് ഞായറാഴ്ച രാവിലെ ജീപ്പ് അപകടത്തിൽപ്പെട്ടത്. വലതുവശത്തെ ഇരുചക്രങ്ങളും പുറത്തുചാടി. ജീപ്പ് ചരിഞ്ഞഭാഗത്ത് 10 അടിയോളം ആഴമുണ്ട്. കൂടുതൽ ആളുകൾ എത്തി ഉയർത്തി റോഡിൽ കയറ്റുകയുംചെയ്തു.