Mukkam

മുക്കം മുസ്‌ലിം ഓർഫനേജ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു

മുക്കം: മുക്കം മുസ്‌ലിം ഓർഫനേജിന്റെ അറുപത്തിയെട്ടാമത് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്ഥാപകനേതാക്കൾ, മുൻകാല ഭാരവാഹികൾ, പാണക്കാട് സാദാത്തീങ്ങൾ തുടങ്ങിയവരുടെ കബറിടങ്ങൾ സന്ദർശിച്ച് പ്രാർഥന നടത്തിയാണ് ആറുമാസം നീണ്ടുനിൽക്കുന്ന വാർഷികാഘോഷത്തിന് തുടക്കമായത്.

ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് മഖ്ബറയിൽ മഹല്ല് ഖത്തീബ് ഉസ്താദ് കുഞ്ഞിമൊയ്തീൻ സഖാഫി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കാരശ്ശേരി മഖ്ബറയിൽ ബഷീർ മദനിയും പാണക്കാട് മഖ്ബറയിൽ അബ്ദുല്ല മുസ്‌ല്യാർ, ജാഫർ സാദിഖ് അസ്ഹരി എന്നിവരും നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button