Kodanchery
ശ്രേയസ് തുഷാരഗിരി യൂണിറ്റ് വയോജന സംഗമം സംഘടിപ്പിച്ചു

കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല തുഷാരഗിരി യൂണിറ്റ് ചെമ്പ്കടവിൽ വയോജന സംഗമം സംഘടിപ്പിച്ചു. മേഖലാ ഡയറക്ടർ ഫാ.തോമസ് മണ്ണിത്തോട്ടം സംഗമം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ജോയ് പൂവൻപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ക്ലാസ് എടുത്തു. യൂണിറ്റ് കോഡിനേറ്റർ മേരി ജോർജ്, സെക്രട്ടറി ലിസി ജോസ്, ഷിൻസി വർഗീസ്, റസീന സുബൈർ, ലാലി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.