ThiruvambadyVideos

തിരുവമ്പാടിയിൽ പഴക്കം ചെന്ന മീൻ പിടിച്ചെടുത്തു നശിപ്പിച്ചു.

തിരുവമ്പാടി: ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ തിരുവമ്പാടിയിലെ കോഴിക്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന ചാകര ഫിഷ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ അയലയും ഖേദറും പിടിച്ചെടുത്തു

മത്സ്യബന്ധനം നിരോധിച്ച സാഹചര്യത്തിലും മാർക്കറ്റിൽ സുലഭമായി മീൻ ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ആയിരുന്നു പരിശോധന.

തിരുവമ്പാടി ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത് . തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിനും സംഘത്തിലുണ്ടായിരുന്നു

പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കാൻ നിർദ്ദേശം കൊടുക്കുകയും കട ഉടമയുടെ പേരിൽ നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയതായും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

മറ്റു രണ്ടു മത്സ്യ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും പിടിച്ചെടുക്കാൻ സാധിച്ചില്ല, ഈ സ്ഥാപനങ്ങളിൽ പരിശോധന മുന്നിൽ കണ്ട് പഴകിയ മീൻ മാറ്റിയതായി സംശയിക്കുന്നുവെന്നും, വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

Related Articles

Leave a Reply

Back to top button