ആധാരം എഴുത്തുകാർ ധർണ്ണ സമരം നടത്തി

കോടഞ്ചേരി : ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന രീതിയിൽ റജിസ്ത്രേഷൻ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പുതിയ ടെംപ്ലേറ്റ് സംവിധാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന വ്യാപകമായി എല്ലാ റജിസ്റ്റർ ഓഫിസുകൾക്ക് മുമ്പിലും ആധാരമെഴുത്തുകാർ ധർണ്ണ സമരം നടത്തി.
കോടഞ്ചേരി റജിസ്റ്റർ ഓഫിസിനു മുമ്പിൽ നടന്ന ധർണ്ണ സമരം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് പി.പി. വിജയൻ അദ്ധ്യക്ഷത വഹിച്ചു, ആധാരം എഴുത്തു അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി സുനിൽ കക്കോടി, വൈസ് പ്രസി-ഇ സുരേന്ദ്രൻ, സംസ്ഥാന കമ്മറ്റി മെമ്പർ മനോജ് കക്കോടി, ജില്ലകമ്മറ്റി അംഗം പി.കെ.ഗിരിഷ് കുമാർ, യൂണിറ്റ് ട്രഷറർ പി.വി ബാഹുലേയൻ, വൈസ് പ്രസിഡണ്ട് പി.കെ. സോമൻ, കെ എം പൗലോസ് കളപ്പാട്ട് , വനിത കമ്മറ്റി അംഗം സി പത്മിനി എന്നിവർ പ്രസംഗിച്ചു, യൂണിറ്റ് സെക്രട്ടറി മാത്യു റ്റി. റ്റി സ്വാഗതം ആശംസിച്ചു.







