Kodanchery

കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ജല സ്രോതസ്സിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം

കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിൽ പകുതിയിലേറെ ആളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പത്താഴപ്പാറ കുടിവെള്ള പദ്ധതിയിൽ നിന്നാണ്. കഴിഞ്ഞദിവസമാണ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ താൽക്കാലിക തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്തിയത്. ഇവിടെ നിന്നാണ് കുടിവെള്ളം പമ്പ് ഹൗസിലേക്ക് എടുക്കുന്നത്.

ഇവിടെയാണ് ചില സാമൂഹ്യവിരുദ്ധർ ചേർന്ന് വാഹനം ഇറക്കിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വാർഡ് മെമ്പർ ചാൾസ് തയ്യിലിന്റെ നേതൃത്വത്തിൽ കോടഞ്ചേരി പോലീസിൽ വിവരമറിയിക്കുകയും വാഹനം എടുത്ത് മാറ്റുകയും ചെയ്തത്.വേനൽ രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ കുടിവെള്ള സ്രോതസ്സുകൾ എല്ലാം തന്നെ വറ്റി തുടങ്ങുകയാണ്. ഈ അവസരത്തിൽ ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സമൂഹത്തിന് തന്നെ വിപത്താണെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button