Mukkam

തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. നേതൃയോഗം ഉദ്ഘാടനം ചെയ്തു

മുക്കം : തിരുവമ്പാടി നിയോജകമണ്ഡലം യു.ഡി.എഫ്. നേതൃയോഗം മുക്കത്ത് കെ.പി.സി.സി. മുൻ സെക്രട്ടറി എൻ.കെ. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ എ.എം. അഹമ്മദ് കുട്ടി ഹാജി അധ്യക്ഷനായി.

പൗരത്വനിയമഭേദഗതി റദ്ദാക്കണമെന്നും വോട്ടർപട്ടികയിൽ ഉൾപ്പെട്ട വ്യാജവോട്ടർമാരെ പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം കൺവെൻഷൻ ശനിയാഴ്ച രാവിലെ പത്തിന് തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടക്കും. കെ.ടി. മൺസൂർ, ബാബു പൈക്കാട്ടിൽ, സി.ജെ. ആൻറണി, ആയിഷക്കുട്ടി സുൽത്താൻ, സി.കെ. കാസിം, സലാം തേക്കുംകുറ്റി, സിറാജ് കൊടിയത്തൂർ, ജോബി ഇലന്തൂർ, ബോസ് ജേക്കബ്, യൂനുസ് പുത്തലത്ത്, എം.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button