ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : ദേശീയ ചാമ്പ്യൻമാരായ 4 സംസ്ഥാന ടീമുകൾ വീതം ഏറ്റുമുട്ടുന്ന നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പ്, സംസ്ഥാന സ്പോട്സ് കൗൺസിൽ പ്രസിഡണ്ട് യൂ. ഷറഫലി ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സ്പോട്സ് കൗൺസിൽ ഭരണ സമതി അംഗം കെ.എം ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ,ലിസ്സി ചാക്കോ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിൻസൻറ് വടക്കേമുറി, കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡണ്ട് റോബർട്ട് അറക്കൽ, സെൻ്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജോയ് തോമസ്, ദേശീയ സെക്രട്ടറി നാംദേവ് ജഗനാഥ ഷിൻഡെ, സംസ്ഥാന സെക്രട്ടറി എഡ്വേർഡ് പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.
ഹരിയാന, രാജസ്ഥാൻ, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം എന്നി സംസ്ഥാനങ്ങളിൽ നിന്നും കായിക താങ്ങൾ കോടഞ്ചേരിയിൽ എത്തി ച്ചേർന്നു. ജൂനിയർ, യൂത്ത്, സീനിയർ പുരുഷ – വനിത വിഭാഗങ്ങളിലായി 24 ടീമുകളിലായി 480 കായിക താരങ്ങൾ മാറ്റുരക്കുന്നു.







