Kodiyathur
ചെറുവാടിയിലെ വിദ്യാർഥി പ്രതിഭകളെ സീതി ഹാജി സൗധം അനുമോദിച്ചു.
ചെറുവാടി: വിവിധ പരീക്ഷളിൽ വിജയികളായി ചെറുവാടിയുടെ അഭിമാനമായ വിദ്യാർഥികളെ സീതി ഹാജി സൗധം ചെറുവാടി മൊമന്റോ നൽകി അനുമോദിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി, എൻ.എം.എം.എസ്, യുഎസ്എസ്, എൽഎസ് എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവിരിച്ച വിദ്യാർഥികളാണ് അനുമോദനം ഏറ്റുവാങ്ങിയത്. ചെറുവാടിയിൽ നടന്ന ചടങ്ങ് പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.വി അബ്ദുറഹ്മാൻ സാഹിബ് ഉദ്ഘാടനം ചെയ്തു. എസ്.എ നാസർ അധ്യക്ഷനായി.
ബ്ലോക്ക് മെമ്പർ സുഹ്റ വെള്ളങ്ങോട്ട്, എൻ മുഹമ്മദ്, വൈത്തല അബൂബക്കർ, അബ്ദുറഹ്മാൻ നെല്ലുവീട്ടിൽ, അസീസ് പുത്തലത്ത്, കെവി നവാസ്, അൻവർ പുളിക്കൽ, ലുക്ക്മാൻ വേക്കാട്ട്, ബഷീർ വേക്കാട്ട്, ഉണ്ണിമോയിൻ കുട്ടി കൂടത്തിൽ, സി.പി അബ്ദുള്ള, മെഹബൂബ് പുത്തലത്ത്, മനാഫ് കെ എന്നിവർ സംബന്ധിച്ചു. എൻ ജമാൽ സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.