Kodiyathur

എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള ടീൻസ് മീറ്റിന് സമാപനം

കൊടിയത്തൂർ: ‘റബ്ബിന്റെ തണലിലെ ചെറുപ്പമാകാം’ എന്ന തലക്കെട്ടിൽ എസ് ഐ ഒ കൊടിയത്തൂർ ഏരിയ വാദി റഹ്മ ലീഡ് സ്ക്വയറിൽ വച്ച് നടത്തിയ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കുള്ള ടീൻസ് മീറ്റിന് സമാപനം. എസ്ഐഒ സംസ്ഥാന പ്രസിഡണ്ട് മുഹമ്മദ് സഈദ് ടി.കെ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

കർമ്മങ്ങളുടെ തുടർച്ച, ഹിന്ദുത്വ ഫാസിസം വെല്ലുവിളി പ്രതിരോധം, പലസ്തീൻ ഐക്യദാർഢ്യപരിപാടികൾ തുടങ്ങിയ സെഷനുകൾക്ക് പുറമെ കുട്ടികളുടെ സർഗ്ഗപരമായ ചിന്താശേഷി ഉണർത്തുന്ന രീതിയിലുള്ള വിവിധ കലാ കായിക മത്സരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കരിയർ അസെസ്‌മെൻ്റ് എന്നിവയെ കുറിച്ചുള്ള ചർച്ചകളും നടന്നു.

ഡോ. ശഹീദ് റംസാൻ, ഹാദി ഓമശ്ശേരി, ഹാരിസ് നെന്മാറ, മുജ്തബ ഗോതമ്പ് റോഡ്, വി.പി ഷൗക്കത്തലി, എസ്ഐഒ ജില്ലാ സെക്രട്ടറി റഹീം പൈങ്ങോട്ടായി തുടങ്ങിയവർ സംവദിച്ചു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ പരിപാടിക്ക് ഞായറാഴ്ച ഉച്ചയോടെ സമാപനം കുറിച്ചു. എസ് ഐ ഒ കൊടിയത്തൂർ ഏരിയ ആക്ടിംഗ് പ്രസിഡണ്ട് സലീജ്, പ്രോഗ്രാം കൺവീനർ നഷീത്ത്, ഷാമിൽ കൊടിയത്തൂർ, അഫ്‌നാൻ, ഹാദി, അമീർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

Related Articles

Leave a Reply

Back to top button