Thiruvambady
വേനൽ മഴയിൽ വീട് തകർന്നു: സഹായ വാഗ്ദാനവുമായി സൗപർണിക ക്ലബ്
തിരുവമ്പാടി: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും തിരുവമ്പാടി തമ്പലമണ്ണയിലുള്ള പാത്തുമ്മ കീപ്പോത്ത് എന്ന വയോധികയുടെ വീട് പൂർണമായും തകർന്നു. വരാന്തയിൽ ഇരിക്കുകയായിരുന്ന വ്യദ്ധ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്, സൗപർണിക ക്ലബ് വീട് പുനരുദ്ധരിക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തു
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ , വൈസ് പ്രസിഡന്റ് ഗീത വിനോദ്, വികസന ചെർമാൻ കെ ആർ ഗോപാലൻ, വാർഡ് മെമ്പർ ഗീത പ്രശാന്ത്, പഞ്ചായത്ത് AE രമ്യ പി, സൗപർണിക ക്ലബ് ഭാരാവാഹികളായ സലാസ് മാത്യു, സജി ലൂക്കോസ്, ജുനൈസ്, ജിനീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.