Thiruvambady
അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ്

തിരുവമ്പാടി: ആരോഗ്യവകുപ്പിന് നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ചെക്കപ്പ് സംഘടിപ്പിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ മെഡിക്കൽ സംഘം നേരിട്ട് എത്തി മെഡിക്കൽ ചെക്കപ്പുകൾ നടത്തി. മരുന്നുകൾ ആവശ്യമായി വന്നവർക്ക് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.
580 ഓളം തൊഴിലാളികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, ഡോ. നിഖില, HI അബ്ദുറഹിമാൻ, ജനമൈത്രി പോലീസ് ജിനീഷ് കുര്യൻ, പഞ്ചായത്ത് ജോയന്റ് സെക്രട്ടറി രഞജിനി.ടി, പാരാമെഡിക്കൽ സ്റ്റാഫ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി എന്നിവർ പങ്കെടുത്തു.










