Kodanchery
കണ്ണോത്ത് സെന്റ് ആൻ്റണീസ് യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

കോടഞ്ചേരി : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് യു പി സ്കൂളിൽ പ്രശസ്ത ഗാനരചയിതാവും, അദ്ധ്യാപകനുമായ രമേശ് കാവിൽ വിദ്യാരംഗം കലസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു. ഓരോ കുട്ടിയിലും അന്തർലീനമായി കിടക്കുന്ന സർഗത്മകതയെ പരിപോഷിക്കുന്നതിനുതകുന്ന തരത്തിൽ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. പി.റ്റി.എ വൈസ് പ്രസിഡണ്ട് ബിജോയി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ ആശംസകൾ അറിയിച്ച് സംസാരിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ സാങ്റ്റ മരിയ റോബിൻസൺ സ്വാഗതവും എൽഗ ബിജീഷ് നന്ദിയും അർപ്പിച്ചു സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി. വിദ്യാരംഗം കോഡിനേറ്റർ സുനിത പി ഷെറിൻ മേരി ജോൺ സി ആൻ മരിയ ലൂക്കോസ് വിദ്യാർത്ഥി പ്രതിനിധി അലീസ അന്ന ഡാരിഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.







