LocalThiruvambady
തിരുവമ്പാടി പഞ്ചായത്തിൽ 7 വാർഡുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു

തിരുവമ്പാടി : വേനൽ ചൂട് കൂടിയ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ 7 വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ എട്ടാം വാർഡായ പാമ്പിഴഞ്ഞപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡന്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, വാർഡ് മെമ്പർ സുഹ്റ മുസ്തഫ എന്നിവർ പങ്കെടുത്തു.










