Thiruvambady
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വീണ്ടും ബസ് തട്ടി അപകടം; വയോധിക തെറിച്ചു വീണു

തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ വീണ്ടും അപകടം. ബസ് സ്റ്റാൻഡിലേക്ക് കയറുകയായിരുന്ന സ്വകാര്യ ബസ് ബസ് സ്റ്റാൻഡിലേക്ക് നടന്നുവരികയായിരുന്ന വയോധികയെ ഇടിച്ചിടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വയോധിക പുറത്തേക്ക് തെറിച്ചുവീണതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ തിരുവമ്പാടി ബസ്റ്റാൻഡിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ സമാനമായ രണ്ട് അപകടങ്ങളാണ് ഉണ്ടായത്.







