Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്‌കൂളിൽ പ്രതിഭകൾക്ക് ആദരവ്

കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ഗണിതശാസ്‌ത്രമേളയിൽ ഓവറോൾ ട്രോഫിയും , ശാസ്ത്ര – സാമൂഹ്യ ശാസ്‌ത്ര മേളകളിൽ ഫസ്‌റ്റ് റണ്ണർഅപ് ട്രോഫിയും, പ്രവർത്തിപരിചയമേളയിൽ സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും നേടി കോടഞ്ചേരിക്ക് അഭിമാന നേട്ടം സമ്മാനിച്ച സെൻ്റ് ജോസഫ്സ് എൽ.പി സ്‌കൂളിലെ പ്രതിഭകളെ ആദരിച്ചു.

പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് കുട്ടികൾ ഈ മികച്ച നേട്ടം കൈവരിച്ചത്.
മാനേജ്മെൻ്റ് പ്രതിനിധികൾ, പി. ടി.എ, അധ്യാപകർ എന്നിവർ ചേർന്നാണ് പ്രതിഭകളെ ആദരിച്ചത്.

കോടഞ്ചേരി സെൻ്റ് ജോസഫ്സ് സ്‌കൂൾ മാനേജർ ഫാ. ജോൺ ഒറവുങ്കര, അസി: വികാരി ഫാ.ജെറാൾഡ് പല്ലാട്ട്, പ്രധാനാധ്യാപിക ജിസ്ന ജോസ് , പി.ടി.എ പ്രസിഡണ്ട് സിബി ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അരുൺ ജോസഫ്, ധന്യ സണ്ണി, പ്രിൻസി സെബാസ്റ്റ്യൻ, ജാൻസി ആൻ്റണി, സി.ആൻമരിയ ലൂക്കോസ്, സി അൽഫോൻസ, അനീഷ് കെ ജോസ്, ലിൻ്റ ഇമ്മാനുവേൽ, ജോബി ജോസ്, അഭയ ജോസ്, ഡെന്നീസ് എൻ സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button