Thiruvambady
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്

തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
കുട്ടിയുടെ കാൽപാദത്തിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങി. ആദ്യം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫീദയെ, പരിക്കുകൾ ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റി.
തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ചതിനെ തുടർന്ന് കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഡ്രൈവറുടെ പൂർണ്ണമായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃസാക്ഷികൾ പറയുന്നു.







