Thiruvambady

മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി

തിരുവമ്പാടി : മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയർന്നത് ഗതാഗത തടസ്സത്തിനും കാരണമായി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര ഘടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

അതോടൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button