Mukkam

മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

മുക്കം : മുക്കം ഹയർ സെക്കൻഡറി സ്കൂളിൽ മെഡിക്കൽ എൻട്രൻസ് പരിശീലനകേന്ദ്രം ആരംഭിച്ചു. ഡോ. വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അധ്യക്ഷനായി. ഡി.ഒ.പി.എ. അക്കാദമിക് കോഡിനേറ്റർ ഡോ. ആഷിക് സൈനുദ്ദീൻ പദ്ധതി വിശദീകരിച്ചു.

പ്രിൻസിപ്പൽ സി.പി. ജംഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, പി.ടി.എ. വൈസ് പ്രസിഡന്റ്‌ ടി. ജയപ്രകാശ്, അഡ്മിനിസ്ട്രേറ്റർ കെ.വി. വിജയൻ, സ്റ്റാഫ് സെക്രട്ടറി വി. ഷീന എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button