മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോടഞ്ചേരി യൂണിറ്റ്

കോടഞ്ചേരി : മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോടഞ്ചേരി യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക,2019ലെ പെൻഷൻ പരിഷ്കരണ ആനുകൂല്യം ലഭ്യമാക്കുക, തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു.കോടഞ്ചേരി പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും പഠനരംഗത്ത് മികവ് തെളിയിച്ച നിർധനരായ കുട്ടികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു.
മലബാർ റിവർ ഫെസ്റ്റിവലിലെ (പ്രിന്റ് മാധ്യമ വിഭാഗം) മികച്ച റിപ്പോർട്ടറായി തെരഞ്ഞെടുക്കപ്പെട്ട കോടഞ്ചേരി യൂണിറ്റ് മെമ്പർ ടി. സി. ദേവസ്യയെ ബ്ലോക്ക് യൂണിയൻ സെക്രട്ടറി ജോസ് മാത്യു പൊന്നാടയണിയിച്ച് ആദരിച്ചു. വയനാട് ദുരന്തത്തിൽ അനുശോചിച്ച യോഗം ദുരന്തബാധിതർക്കായി സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു. കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് രക്ഷാധികാരി ദേവസ്യ തെങ്ങുംതോട്ടത്തിൽ അധ്യക്ഷനായി. യൂണിയൻ ബ്ലോക്ക് പ്രതിനിധികളായ ജോസ് മാത്യു, തോമസ് മലാന, നെല്ലിപ്പൊയിൽ ഹൈസ്കൂൾ പ്രധാന അധ്യാപിക ഷില്ലി സെബാസ്റ്റ്യൻ, ത്രേസ്യാമ്മ തോമസ് മാപ്പിളശ്ശേരിൽ, മറിയാമ്മ പൂവത്തിങ്കൽ, ജോസഫ് മുട്ടത്തുപറമ്പിൽ, ജോസഫ് കല്ലമ്പ്ളാക്കൽ, ബാബു മാപ്പിളശ്ശേരിൽ, സ്കറിയാച്ചൻ മൂഞ്ഞേലിൽ, ജോൺസൺ തെങ്ങും തോട്ടം എന്നിവർ സംസാരിച്ചു.