Thiruvambady

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ടെലിമെഡിസിൻ സംവിധാനം

തിരുവമ്പാടി: കോഴിക്കോട് ജില്ലയിൽ വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സ ആവശ്യമുള്ള മുതിർന്ന പൗരന്മാർക്ക് ഡോക്ടറുമായി ബന്ധപ്പെടാൻ ടെലിമെഡിസിൻ സംവിധാനം ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉറപ്പുവരുത്തും.

ഇതിനായി സംസ്ഥാന, ജില്ലാ തലത്തിലുള്ള ടെലി മെഡിസിൻ സംവിധാനങ്ങൾ ആകും ഉപയോഗപ്പെടുത്തുക.

മുതിർന്ന പൗരന്മാരുടെ ചികിത്സക്ക് കോവിഡ് കാലത്ത് തടസ്സങ്ങൾ നേരിടാതിരിക്കാൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മൊബൈൽ മെഡിക്കൽ സംവിധാനം ഒരുക്കും.

രോഗികളുടെ എണ്ണം വർദ്ധിക്കുന്നെങ്കിൽ സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യമൊരുക്കും.

സ്വകാര്യ ആശുപത്രികളുമായുള്ള വീഡിയോ കോൺഫ്രൻസിന്റെ അടിസ്ഥാനത്തിൽ 21 മെഡിക്കൽ യൂണിറ്റുകൾ ഇതിനോടകം ജില്ലയിൽ സജ്ജമാക്കിയിട്ടുണ്ട്. ഇതിന്റെ ഏകോപനം താലൂക്ക് ആശുപത്രി സൂപ്രണ്ടുമാർ ബ്ലോക്ക് മെഡിക്കൽ ഓഫീസറുമാർ എന്നിവർ നിർവഹിക്കും.

മൊബൈൽ മെഡിക്കൽ ടീമിൽ ഒരു ഡോക്ടർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കൽ ജീവനക്കാരൻ, ആവശ്യമായ മറ്റു സജ്ജീകരണങ്ങൾ എന്നിവയുണ്ടാകും.

ഓരോ മെഡിക്കൽ ടീമിന്റെയും ചുമതല അതാത്
താലൂക്ക്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർക്കായിരിക്കും.

ചികിത്സ ആവിശ്യമായുള്ളവർ ആശാ വർക്കേഴ്സ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

Related Articles

Leave a Reply

Back to top button