Local
പൂളപ്പാറയിൽ ശുചീകരണ പ്രവർത്തനം നടത്തി

കോടഞ്ചേരി: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി, കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂളപ്പാറ സ്നേഹതീരം സ്വാശ്രയ സംഘം പൂളപ്പാറ മുതൽ പനച്ചിക്കൽ ചെറിയ പാലം വരെയുള്ള റോഡിന്റെ ഇരു വശവും ശുചീകരിച്ചു.
കാടുവെട്ടി സുവ്യവസ്ഥയാക്കുന്നതിനായി സംഘത്തിന്റെ പ്രസിഡണ്ട് ലാലി ഷാജി, സെക്രട്ടറി ബേബി കൊട്ടാരത്തിൽ ഉൾപ്പെടെ മറ്റു അംഗങ്ങൾ ചേർന്ന് സേവനം നടത്തുകയായിരിന്നു.







