Kodanchery

മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി

കോടഞ്ചേരി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനവും ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടിയിൽ സർവ്വമത പ്രാർത്ഥന, പുഷ്പാർച്ചന, പരിസര ശുചീകരണം, അനുസ്മരണ സമ്മേളനം എന്നിവ ഉൾക്കൊണ്ടിരുന്നു.

അനുസ്മരണ സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ദർശനങ്ങൾ ഇന്നും മത സാമുദായിക സ്പർദ്ധകളിൽ പെടുന്ന ലോകത്തിനു ഏറെ പ്രസക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ നേതാക്കളായ ജോസ് പൈക, ആന്റണി നീർവേലി, അന്നക്കുട്ടി ദേവസ്യ, ലിസി ചാക്കോ, ടോമി ഇല്ലിമൂട്ടിൽ, അനുഗ്രഹ മനോജ്, സേവിയർ കുന്നത്തേട്ട് തുടങ്ങിയവരും പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button