Mukkam
എയ്ഡഡ് സ്കൂളുകൾ തകർക്കാനുള്ള നീക്കത്തിനെതിരെ മുക്കത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

മുക്കം: 2013 ജനുവരി 6-ന് എയ്ഡഡ് സ്കൂൾ പ്രധാന അധ്യാപകരെ സെൽഫ് ഡ്രോയിങ് ഓഫീസറായി മാറ്റിയ ഉമ്മൻചാണ്ടി സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പിണറായി വിജയൻ സർക്കാരിന്റെ നടപടികളാൽ അട്ടിമറിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച്, സംസ്ഥാനത്തെ മുഴുവൻ ഉപജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധർണ്ണകൾ സംഘടിപ്പിക്കാനുള്ള ആഹ്വാനം പുറപ്പെടിച്ചു.
ഇതിന്റെ ഭാഗമായി കെ പി എസ് ടി എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ. ഇ. ഒ ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് ധർണ്ണക്ക് അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന സമിതി അംഗം സുധീർകുമാർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഷെറീന ബി, ഉപജില്ല സെക്രട്ടറി മുഹമ്മദലി ഇ.കെ., ബിജു വി. ഫ്രാൻസിസ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.







