വേളങ്കോട് സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ രുചി മേള 2K24 നാടൻ പലഹാര വിപണന മേള നടന്നു
വേളങ്കോട്: സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസിന്റെ നേതൃത്വത്തിൽ രുചി മേള 2K24 – നാടൻ പലഹാര വിപണന മേള നടന്നു. സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് തയ്യാറാക്കിയ വിപുലമായ നാടൻ വിഭവങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
ഒക്ടോബർ 29, 30 തീയ്യതികളിൽ വേളങ്കോട് സ്കൂളിൽ വച്ച് നടക്കുന്ന താമരശ്ശേരി സബ്ജില്ല കലോത്സവ വേദികളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ ധനസമാഹരണത്തിന്റെ ഭാഗമായാണ് nss വോളണ്ടിയേഴ്സ് ഇതു സംഘടിപ്പിച്ചത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് ഒരുക്കിയ ഈ വിപണന മേള വലിയ വിജയമായി മാറി. പലഹാരങ്ങൾ നിമിഷനേരം കൊണ്ട് വിറ്റുതീരുന്നതായിരുന്നു മേളയുടെ മുഖ്യ ആകർഷണം. .
പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി മേള ഉദ്ഘാടനം നിർവഹിച്ചു.
കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ JHI സിജോയ് വിദ്യാർത്ഥികളുടെ മാതൃകാപരമായ പ്രവർത്തനത്തിന് പ്രത്യേക ആശംസകൾ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ നന്ദി അറിയിക്കുകയും ചെയ്തു.