Mukkam

മുക്കം ഉപജില്ല കായികമേള: തുടർച്ചയായി 18-ാം തവണ ഓവറോൾ ചാമ്പ്യന്മാരായി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ

മുക്കം: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ, പുല്ലൂരാംപാറ 503 പോയിന്റുകൾ നേടി മുക്കം ഉപജില്ല കായികമേളയിൽ തുടർച്ചയായി പതിനെട്ടാം തവണ ഓവറോൾ ചാമ്പ്യന്മാരായി. 75 വീതം പോയിന്റുകൾ നേടി പിടി എം എച്ച് എസ് കൊടിയത്തൂരും ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം പങ്കുവെച്ചു.

മേളയുടെ സമാപന സമ്മേളനം സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടതിന്റെ അധ്യക്ഷതയിൽ നടന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ശ്രീ ബോസ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. മുക്കം എ. ഇ. ഒ ദീപ്തി ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ,
ഷൈനി ബെന്നി, പി ടി അഗസ്റ്റിൻ, ജോളി ജോസഫ്, ആന്റണി കെ ജെ, വിൽസൺ ടി താഴത്ത് പറമ്പിൽ, ഷാജി ജോൺ എന്നിവർ ആശംസകൾ നേർന്നു.

ടീം ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗങ്ങളിലെ എല്ലാ വിജയവും പുല്ലുരാംപാറ സ്കൂൾ കരസ്ഥമാക്കി.

മുഹമ്മദ്. എ, അന്ന റെയ്ച്ചൽ തോമസ്, ഷാരോൺ ശങ്കർ, സർഗാ സുരേഷ്, നിവ്യ ജോഷി, സൂരജ് എം പി, ഡോണ അനിൽ (സെന്റ് ജോസഫ് സ്കൂൾ) എന്നിവരും സെക്രട് ഹാർട്ട് സ്കൂളിലെ ഇവനാ റോസ് എന്നിവർ ഇൻഡിവിജ്വൽ ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Leave a Reply

Back to top button