ThiruvambadyVideos

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണത്തിന് തയ്യാറായി

തിരുവമ്പാടി: സംസ്ഥാന സർക്കാർ പദ്ധതി പ്രകാരം തിരുവമ്പാടി പഞ്ചായത്തിൽ ഉൾപ്പെട്ട പിങ്ക് കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുവാനുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകൾ തയ്യാറായി.

പഞ്ചായത്ത് പരിധിയിലുള്ള പൊതുവിതരണ കേന്ദ്രങ്ങൾ മുഖേന ഏപ്രിൽ 27 മുതൽ കാർഡ് ഉടമകൾക്ക് ക്രമനമ്പർ അനുസരിച്ച് കിറ്റുകൾ വാങ്ങാവുന്നതാണ്.

20 ഓളം ആർ ആർ ടി പ്രവർത്തകർ ചേർന്ന് രണ്ടാഴ്ചയോളം എടുത്തു തയ്യാറാക്കിയ 2300 ഓളം കിറ്റുകളാണ് വിതരണത്തിന് ഒരുങ്ങുന്നത്.

തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ ഒഴികെയുള്ള മറ്റ് പൊതുവിതരണ കേന്ദ്രങ്ങളിലേക്കാണ് തയ്യാറാക്കിയ കിറ്റുകൾ വിതരണത്തിനായി എത്തിക്കുക.

കൃഷി വകുപ്പിൻറെ കീഴിലുള്ള അഗ്രോ സർവീസ് പ്രവർത്തകരായ ഹരിദാസ്, ശ്രീജിത്ത്, സിജി എന്നിവരുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ തന്നെ വാഹനത്തിലാണ് കിറ്റുകൾ പൊതുവിതരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചു നൽകുന്നത്.

പുന്നക്കൽ പൊതുവിതരണ കേന്ദ്രത്തിലേക്കുള്ള കിറ്റുകൾ കൂടരഞ്ഞി പഞ്ചായത്ത് അധികൃതരാണ് എത്തിക്കുന്നത്.

കിറ്റുകൾ തയ്യാറാക്കുന്നതിനായി RRT വോളണ്ടിയർമാർ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Related Articles

Leave a Reply

Back to top button