Kozhikode

കോഴിക്കോട് ജില്ലയില്‍ ഇനി ഏഴുപേര്‍ മാത്രം ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന നാലുപേർ കൂടി ഇന്ന് രോഗമുക്തരായതായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.

ഏറാമല, എടച്ചേരി (രണ്ടുപേർ), അഴിയൂർ സ്വദേശികളാണ് രോഗമുക്തരായത്.

ഇതോടെ രോഗമുക്തി നേടിയ കോഴിക്കോട് സ്വദേശികളുടെ എണ്ണം 17 ആയി. ഒരു തമിഴ്നാട് സ്വദേശി ഉൾപ്പെടെ ഏഴുപേരാണ് ഇപ്പോൾ പോസിറ്റീവായി ജില്ലയിൽ ചികിത്സയിലുള്ളത്.

ഇതു കൂടാതെ ഒരു കണ്ണൂർ സ്വദേശിയും മെഡിക്കൽ കോളേജിൽ പോസിറ്റീവായി ചികിത്സയിലുണ്ട്.

ജില്ലയിൽ ഇന്ന് 143 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 21,965 ആയി.

1,019 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇന്ന് പുതുതായി വന്ന 26 പേർ ഉൾപ്പെടെ 58 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 28 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 883 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 840 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 810 എണ്ണം നെഗറ്റീവ് ആണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Related Articles

Leave a Reply

Back to top button