തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പൊതുയോഗവും വെബ്സൈറ്റ് ഉദ്ഘാടനവും നടത്തി

തിരുവമ്പാടി : തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടത്തി. നവംബർ 30 ശനിയാഴ്ച അനുരാഗ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തിയത്. പരിപാടിയിൽ ബാങ്കിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു.തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ആണ് യോഗവും വെബ്സൈറ്റും ഉദ്ഘാടനം ചെയ്തത്.
2023-24 വർഷത്തിൽ മികച്ച പ്രവർത്തനലാഭം നേടി താമരശ്ശേരി താലൂക്കിൽ മുൻനിരയിലെത്തിയ ബാങ്കാണിത്.
ജോസ് മാത്യു അധ്യക്ഷനായ ചടങ്ങിൽ . ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ജോഷി ബെനഡിക്ടിനെയും സിറിയക് ജോൺ മെമ്മോറിയൽ കർഷക അവാർഡ് ജേതാവ് എമേഴ്സൺ ജോസഫ് കല്ലോലിക്കലിനെയും എം. എൽ.എ. പൊന്നാടയണിയിച് ആദരിച്ചു.
ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള ബാങ്ക് സഹായം പ്രസിഡന്റ് ജോസ് മാത്യു നൽകി. സെക്രട്ടറി പി. ജെ. ജെനീഷ്, സി. ഗണേഷ്ബാബു, ജോയി മ്ലാക്കുഴിയിൽ, കെ. എസ്. ധന്യ, അശ്വതി, വിനോദ്, കമല, പീതി രാജീവ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.







