Thamarassery
താമരശ്ശേരി ജില്ലാ കായിക മേളയിൽ രാഗിതയും ജാരിസും മികവ് തെളിയിച്ചു

താമരശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒമ്പതാമത്തെ ജില്ലാ കായിക മേളയിൽ താമരശ്ശേരി സ്വദേശികൾ മികച്ച പ്രകടനം നടത്തി.
സീനിയർ വനിതാ വിഭാഗം വ്യക്തിഗത മത്സരത്തിൽ ചുണ്ടക്കുന്ന് സ്വദേശി രാഗിത കിരൺ നൂറ് മീറ്റർ ഓട്ടത്തിലും ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം നേടിയപ്പോൾ, ഹൈജമ്പിൽ രണ്ടാം സ്ഥാനം നേടി. സീനിയർ പുരുഷ വിഭാഗത്തിൽ ചുങ്കം സ്വദേശി ജാരിസ് ഹൈജമ്പ്, ലോങ്ങ് ജമ്പ്, ട്രിപ്പിൾ ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.