Thamarassery
താമരശ്ശേരി വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം: സ്റ്റാന്റിൽ ഇറക്കാതെ കാരാടിയിൽ ഉപേക്ഷിച്ചു

താമരശ്ശേരി :ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും താമരശ്ശേരിയിലേക്ക് യാത്ര ചെയ്ത 19 കാരിയായ വിദ്യാർത്ഥിനിക്ക് കെ എസ് ആർ ടി സി ബസിൽ ദുരനുഭവം. ബാഗ്ലൂരിലെ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്ന താമരശ്ശേരി കെടവൂർ വാഴക്കാല സ്വദേശി യുവതിയാണ് ബസ്സ് ജീവനക്കാരുടെ അനാസ്ഥയ്ക്ക് ഇരയായത്.
KL 15 A 1430 (RP 669) ബസിൽ രാത്രി 10 മണിക്ക് താമരശ്ശേരി പഴയ സ്റ്റാന്റിൽ ഇറങ്ങണമെന്ന് വിദ്യാർത്ഥിനി ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബസ്സ് നിർത്താതെ കാരാടിയിൽ ഇറക്കിവിട്ടു.
8.30ന് താമരശ്ശേരിയിലെത്തേണ്ടിരുന്ന ബസ് 10:00 ക്കാണ് എത്തിയത് . വിദ്യാർത്ഥി പിന്നീട് പിതാവിനെ വിളിച്ചുവരുത്തി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് കെ എസ് ആർ ടി സി അധികൃതർക്ക് വിദ്യാർത്ഥിനി പരാതി നൽകിയിട്ടുണ്ട്.