Mukkam
ഓവുചാലിൽവീണ് യുവാവിന്റെ കാലൊടിഞ്ഞു

മുക്കം : പൊതുമരാമത്ത് അധികൃതരുടെ അനാസ്ഥമൂലം ഓവുചാലിൽവീണ് യുവാവിന്റെ കാലൊടിഞ്ഞു. മണാശ്ശേരി കൂളിപ്പാറ ബൈജു(35) വിനാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ ബൈജുവിനെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗസ്ത്യൻമുഴി-കോഴിക്കോട് റോഡിൽ മണാശ്ശേരി അങ്ങാടിയിലാണ് സംഭവം. ഓവുചാൽ സ്ലാബുപയോഗിച്ച് മൂടാത്തതാണ് അപകടത്തിനിടയാക്കിയത്.






