Thiruvambady
സൗജന്യ ദന്തപരിശോധനാ ക്യാമ്പ് നടത്തി
തിരുവമ്പാടി : കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ വനിതാകമ്മിറ്റിയുടെ നേതൃത്വത്തിൽ മുത്തപ്പൻ പുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂളിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി സൗജന്യ ദന്തപരിശോധനാ ക്യാമ്പ് നടത്തി.
ഗ്രാമപ്പഞ്ചായത്തംഗം മഞ്ജു ഷിബിൻ ഉദ്ഘാടനംചെയ്തു. അസോസിയേഷൻ കൺവീനർ കെ. ഷീബ അധ്യക്ഷയായി. ലൈജു തോമസ്, പി.പി. സുധാകരൻ, ഡോ. പി.എസ്. സജിത, ഡോ. ശ്രീരഞ്ജിനി, ഡോ. ശ്രീലക്ഷ്മി, ഡോറ, ഡോ. വി.പി. പ്രഭിത, രശ്മി ഗോപി, ഡോ. ഷാഹുൽഹമീദ്, കെ.കെ. സുരേഷ് ബാബു, കെ.എ. ഷബീർ അഹമ്മദ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ആദിവാസി മേഖലയിൽ നടത്തുന്ന സന്നദ്ധപ്രവർത്തനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.