Koombara

കൂമ്പാറ ബേബിക്ക് നാടിന്റെ ആദരം

കൂമ്പാറ : നാടിന്റെ നാമം തൻ്റെ പേരിനോട് ചേർത്തുവെച്ച എഴുത്തുകാരനായ കുമ്പാറ ബേബിക്ക് നാടിൻ്റെ ആദരം. ജനുവരി 7 ചൊവ്വാഴ്‌ച വൈകുന്നേരം 5.30 ന് കൂമ്പാറ ടൗണിൽ വെച്ച് നടക്കുന്ന ആദരിക്കൽ ചടങ്ങ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.

1960-കളിൽ തുടങ്ങിയ തന്റെ കലാസപര്യഇന്നും അജയ്യമായി തുടർന്നുപോരുകയാണ്.പ്രശസ്‌ത കവി അനിൽ പനച്ചൂരാൻ സ്‌മരണാർത്ഥം ദൃശ്യകേളി മീഡിയ വിഷൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ‘കാവ്യസ്മൃതി’ ദൃശ്യാവിഷ്‌ക്കാര കവിതാമത്സരത്തിൽ പ്രഥമസ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.

കലാസാഹിത്യമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചതിന്റെ അംഗീകാരമാണ് സംസ്ഥാനതലത്തിൽ അദ്ദേഹത്തിന് കിട്ടിയ ഈ നേട്ടം. ഈ അവാർഡ് കരസ്ഥമാക്കിയ ഇദ്ദേഹത്തെ കുമ്പാറ പാരാവലിയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്, ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹെലൻ ഫ്രാൻസിസ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, വാർഡ് മെമ്പർ ബിന്ദു ജയൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കലാരംഗത്തെ പ്രമുഖരും രാത്രി 7 മണിയോടെ കൂടെ കലാസന്ധ്യയും അരങ്ങേറുമെന്ന് സംഘാടക സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button