പ്രോജക്ട് ബേസ്ഡ് ലേണിംഗ്: വാഴക്കാട് സി.എച്ച് ഹൈസ്കൂൾ അധ്യാപക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കക്കാടംപൊയിൽ : വാഴക്കാട് സി.എച്ച് ഹൈസ്കൂൾ സംഘടിപ്പിച്ച പ്രൈമറി അധ്യാപകർക്കായുള്ള പരിശീലന ക്യാമ്പ് കക്കാടംപൊയിൽ കൊകോ വില്ലയിൽ നടന്നു. അധ്യാപകരുടെ പഠനരീതികളിൽ പുതുമകളും നവീന രീതികളും ഉൾപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ.വി മുഹമ്മദ് നിർവഹിച്ചു. ക്യാമ്പ് കോഓർഡിനേറ്റർ ഷിനു സ്വാഗതം ആശംസിക്കുകയും ഹെഡ്മാസ്റ്റർ മുഹമ്മദ് സഹീദ് സാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ഹൈസ്കൂൾ ഹെഡ് ജസ്ന മിസ്, എൽ.പി ഹെഡ് ഫസീല മിസ്, കെ.ജി ഹെഡ് സിന്ധു മിസ് എന്നിവർ ആശംസകൾ അറിയിച്ചു.
വിദ്യാഭ്യാസ വിദഗ്ധനായ ശംസുദ്ദീൻ മാസ്റ്റർ ഒഴുകൂർ ക്യാമ്പിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി.
പ്രോജക്ട് ബേസ്ഡ് ലേണിംഗ് ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിശീലനം. അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പ്രായോഗികമായ പഠന രീതികൾ കൈകാര്യം ചെയ്യുന്നതിനുമായി വിവിധ പ്രവർത്തനങ്ങളും സെഷനുകളും ക്യാമ്പിൽ ഉൾപ്പെടുത്തി.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ നാഫിഹ് സാർ നന്ദി രേഖപ്പെടുത്തി. പരിശീലന ക്യാമ്പ് അധ്യാപകർക്ക് ഏറെ പ്രയോജനകരമായ അനുഭവമായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.







