India

കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 71 പേര്‍, മരണസംഖ്യ 1218 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,293 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂനിടെ രാജ്യത്ത് 71 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1218 ആയി. ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം രാജ്യത്ത് ഇതുവരെ 9950 പേര്‍ രോഗമുക്തി നേടിയെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ 6,167 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. സംസ്ഥാനത്ത് 11506 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 485 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 1879 പേര്‍ക്ക് രോഗം ഭേദമായി. ഗുജറാത്തില്‍ 4721 പേര്‍ക്കാണ് വൈറസ് ബാധ സ്ഥരീകരിച്ചിരിക്കുന്നത്. 236 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 3738 പേര്‍ക്കും മധ്യപ്രദേശ് -2719, രാജസ്ഥാന്‍ -2666, തമിഴ്‌നാട് – 2526 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ വൈറസ് ബാധിതരുടെ കണക്കുകള്‍.

Related Articles

Leave a Reply

Back to top button