Kodanchery
മുണ്ടൂർ പാലം യാഥാർഥ്യത്തിലേക്ക്

കോടഞ്ചേരി : നെല്ലിപ്പൊയിൽ, ആനക്കാംപൊയിൽ മേഖലകളെ ബന്ധിപ്പിക്കുന്ന മുണ്ടൂർ പാലത്തിനായുള്ള മേഖലയിലെ ജനങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ അറുതിയാവുന്നു.
ലിന്റോ ജോസഫ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും രണ്ടുകോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പാലത്തിന്റെ ടെൻഡറായിക്കഴിഞ്ഞതോടെ പാലമെന്ന സ്വപ്നം യാഥാർഥ്യത്തോട് അടുക്കുകയാണ്. വെള്ളിയാഴ്ചയാണ് ടെൻഡർ സമർപ്പണത്തിനുള്ള അവസാനദിവസം. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ രണ്ടുമാസത്തിനുള്ളിൽ പാലത്തിന്റെ നിർമാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.






