Adivaram
താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം
അടിവാരം:താമരശ്ശേരി ചുരം രണ്ടാം വളവിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജീപ്പിൽ ഉണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്. മാഹീന്ദ്ര ഥാർ ജീപ്പാണ് അപകടത്തിൽ പെട്ടത്.