Mukkam

കൊടിയത്തൂരിലെ അംഗൻവാടിക്കും സ്വന്തം കെട്ടിടമാവുന്നു

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമാവുന്നു. സ്വന്തമായി കെട്ടിടമില്ലാതിരുന്ന പൊലുകുന്നത്ത് അംഗൻവാടി കെട്ടിട പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു കുറ്റിയടിക്കൽ കർമം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി സൂഫിയാൻ, പഞ്ചായത്ത് അംഗങ്ങളായ
കരീം പഴങ്കൽ, എം.ടി റിയാസ്, യു .പി മമ്മദ്, വി.ഷം ലൂലത്ത്, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ഐസിഡിഎസ് സൂപ്പർവൈസർ ലിസ തുടങ്ങിയവർ സംസാരിച്ചു.

പൊലുകുന്ന് അംഗൻവാടിക്ക്സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ ഗ്രാമപഞ്ചായത്തംഗം യു.പി മമ്മദിൻ്റെ നേതൃത്വത്തിൽ ജനകീയ സമിതിയുണ്ടാക്കി പ്രവർത്തനം നടത്തിയാണ് സ്ഥലം വാങ്ങാനുള്ള തുക കണ്ടെത്തിയത്. കെട്ടിട നിർമ്മാണത്തിനായി ഗ്രാമപഞ്ചായത്ത് 26ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 6 മാസത്തിനകം കെട്ടിടം നിർമ്മിച്ച് അംഗൻവാടി പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു പറഞ്ഞു.

Related Articles

Leave a Reply

Back to top button