Mukkam
കേരഗ്രാമം പദ്ധതിക്ക് തുടക്കമായി

മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവനിൽ നടത്തുന്ന ‘കേരഗ്രാമം’ പദ്ധതി ലിന്റോ ജോസഫ് എം.എൽ.എ. ജൈവവളം വിതരണംചെയ്ത് ഉദ്ഘാടനംചെയ്തു.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ചടങ്ങിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ റുബീന, വി. കുഞ്ഞൻ, പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, കൗൺസിലർമാരായ എം. മധു, ശിവശങ്കരൻ വളപ്പിൽ, ജോഷില സന്തോഷ്, എം.ടി. വേണുഗോപാലൻ, കൃഷി ഓഫീസർ ടിൻസി ടോം, കാർഷിക വികസനസമിതി അംഗങ്ങളായ മോഹനൻ, കെ.ടി. ശ്രീധരൻ, ടി.കെ. സാമി, ടാർസൻ ജോസ് എന്നിവർ സംസാരിച്ചു.







