India

നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെയാണ് നടക്കുക. നീറ്റ് പരീക്ഷയുടെ പുതുക്കിയ തീയതി ജൂലായ് 26 ആണ്. ഐഐടികളിലേയും മറ്റ് പ്രമുഖ സ്ഥാപനങ്ങളിലേയും പ്രവേശനത്തിനായുള്ള ജെഇഇ അഡ്വാന്‍സ്ഡ് ആഗസ്റ്റിലാണ് നടത്തുക. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.

പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡുകളും ഉടന്‍ പ്രസിദ്ധീകരിക്കും. nta.nic.in എന്ന വെബ്സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നേരത്തെ നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ ഏപ്രില്‍-മെയ് മാസങ്ങളിലായി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

Related Articles

Leave a Reply

Back to top button