Thiruvambady

കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി:കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹെൽപ്പിംഗ് ഹാൻഡ്സ്ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽപ്രവർത്തിക്കുന്ന കെയർ ഹോം വില്ലേജ് പുന്നക്കൽ ചാപ്റ്ററിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു.
ഇതോടനുബന്ധിച്ച്ആരംഭിച്ച സൗജന്യ ജീവൻ രക്ഷ ഉപകരണ വിതരണ കേന്ദ്രം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഹെൽപ്പിംഗ് ഹാൻഡ്സ് പ്രസിഡണ്ട് കെ.വി.നിയാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവീന്ദ്രൻ,അപ്പു കോട്ടയിൽ, കൺവീനർ ഷൗക്കത്ത് തിരുവമ്പാടി, ഹെൽപ്പിംഗ് ഹാൻഡ്സ് സെക്രട്ടറി,എം.കെ. നൗഫൽ, ജാബിർ വാഴക്കാട്, ചാപ്റ്റർ ട്രഷറർ യൂസഫ് പുന്നക്കൽ പ്രസംഗിച്ചു.

ന്യൂറോ വൈകല്യമുള്ളവരുടെ സമഗ്രമായ പുനരധിവാസം ലക്ഷ്യം വച്ചു കൊണ്ടുള്ള വിപുലമായ പദ്ധതി പ്രവർത്തനങ്ങൾ അടുത്ത വർഷത്തോടെ വില്ലേജിൽ ആരംഭിക്കും.

Related Articles

Leave a Reply

Back to top button