Thiruvambady
ഓണച്ചന്ത തുടങ്ങി

തിരുവമ്പാടി : കേരള സർക്കാർ കൺസ്യൂമർഫെഡ് കൂടരഞ്ഞി സർവീസ് സഹകരണബാങ്ക് മുഖേന കരിങ്കുറ്റിയിൽ ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ഉദ്ഘാടനംചെയ്തു.
ജോളി കാട്ടുപറമ്പിൽ, സോമനാഥൻ കുട്ടത്ത്, അബ്ദുറഹ്മാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, സജി പെണ്ണാപറമ്പിൽ, സോളമൻ മഴുവഞ്ചേരിൽ, ജോർജ് വർഗീസ്, കെ.ടി. ജെയിംസ്, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷിൻസി കെ. ചെറിയാൻ, വിൽസൺ പുല്ലുവേലിൽ തുടങ്ങിയവർ സംസാരിച്ചു.







