Kodanchery

ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം വിളംബര റാലി നാളെ

കോടഞ്ചേരി:ആനക്കാംപൊയിൽ – കളളാടി തുരങ്ക പാതയുടെ പ്രവൃത്തി ഉത്ഘാടനം ഞായറാഴ്ച 31/08/25-ന് വൈകിട്ട്
4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുന്നതിൻ്റെ മുന്നോടിയായി കോടഞ്ചേരി പഞ്ചായത്തിൽ സംഘാടക സമിതി നേതൃത്വം നൽകുന്ന വാഹന വിളംബര ജാഥ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 28/08/25 വ്യാഴാഴ്ച 4 മണിക്ക് ഈരൂട് നിന്നും വാഹന വിളംബര ജാഥ ആരംഭിച്ച് കോടഞ്ചേരി ബസ്സ് സ്റ്റാൻഡിൽ എത്തിച്ചേരുകയും തുടർന്ന് അവിടെ നിന്നും ആരംഭിക്കുന്ന കാൽനട വിളംബര ജാഥ കോടഞ്ചേരി ടൗണിൽ സമാപിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

വിവിധ രാഷ്ട്രീയ സംസ്കാരിക പ്രവർത്തകർ,നേതാക്കൾ, വ്യാപാരി സുഹൃത്തുക്കൾ, യുവജനങ്ങൾ, മഹിളകൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുന്ന വിളംബര ജാഥയിൽ പങ്കെടുക്കുന്നതിനും വിജയിപ്പിക്കുന്നതിനും നിങ്ങൾ ഓരോരുത്തരെയും പ്രത്യേകം ക്ഷണിക്കുന്നതായി
സംഘാടക സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button