Pullurampara

മലയോരത്തിന്റെ മടിത്തട്ടായ പുല്ലുരാംപാറയെയും പരിസരങ്ങളെയും ഇളക്കിമറിച്ച് പള്ളിപ്പടി പുലരി ക്ലബിന്റെ പുലികളി

പുല്ലൂരാംപാറ : ഓണാഘോഷത്തിന്റെ ഭാഗമായി പള്ളിപ്പടി പുലരി ക്ലബ് സംഘടിപ്പിച്ച മാവേലിയും പുലികളിയും ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവു കൊണ്ടും വേറിട്ടതായി. പുലിവേഷത്തിൽ ചാടിമറിഞ്ഞ പുലികളും വേട്ടക്കാരും സർവാഭരണഭൂഷിതനായ മാവേലിയും ചേർന്ന് പള്ളിപ്പടി, പൊന്നാംങ്കയം, തോട്ടുംമുഴി, ഇലന്തുകടവ്,പുല്ലുരാംപാറ അങ്ങാടികൾ ജനസാന്ദ്രമാക്കി.

തോട്ടുംമൂഴി അങ്ങാടിയിൽ പുലികളി സംഘത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണവും ഒരുക്കിയിരുന്നു.
ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും ചേർന്നൊരുക്കിയ കലാപരിപാടി കുട്ടികളുടെയും മുതിർന്നവരുടെയും ജനശ്രദ്ധ ആകർഷിച്ചു.വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ, നാട്ടുകാർ തുടങ്ങിയവരുടെ അകമഴിഞ്ഞ സഹകരണം പരിപാടിയ്ക്ക് കൊഴുപ്പേകി.

പുലരി ക്ലബ് പ്രസിഡണ്ട് സിജോ മാളോലയിൽ, സെക്രട്ടറി വിശാൽ മാരാത്ത്, ട്രഷറർ ഷാജി പള്ളിത്താഴത്ത് എന്നിവരുടെ നേതൃത്വത്തിൽ സോളമൻ പ്ലാംപറമ്പിൽ, ലിജോ കുന്നേൽ, ദീപു കോക്കാപ്പള്ളിൽ, സുധീഷ് മാടപ്പാട്ടിൽ, ഷിന്റോ മണ്ണഞ്ചേരിക്കാലായിൽ, ജസ്റ്റിൻ മണ്ണഞ്ചേരിക്കാലായിൽ, ബിജു കുന്നേച്ചെരുവിൽ, വിഷ്ണു കൊച്ചുവിളയിൽ, ബോബൻ കുന്നുംപുറത്ത്, ജിതിൻ പേണ്ടാനത്ത്, ഗിരിഷ് അത്തിപ്പറമ്പിൽ, അമൽ കൂനാംപുറത്ത് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button