KoodaranjiThiruvambady

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു

തിരുവമ്പാടി, കൂടരഞ്ഞി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിദിനം അനുസ്മരിച്ചു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തിയിരുന്നു ആചരണം. തിരുവമ്പാടിയിൽ നടന്ന ചടങ്ങ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്തംഗം റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ ,രാമചന്ദ്രൻ കരിമ്പിൽ എന്നിവർ പങ്കെടുത്തു.

കൂടരഞ്ഞിയിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോസ് പള്ളിക്കുന്നേൽ , അരുൺ കല്ലിടുക്കിൽ, മുഹമ്മദ് പാതി പറമ്പിൽ , നിസാറ ബീഗം, ജോസ് മടപ്പള്ളി, ജിന്റോ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button